കോഴിക്കോട്: 2026ലെ കാലവര്ഷക്കെടുതിയില് പ്രളയം മൂലം ദുരിതത്തിലായ കുടുംബങ്ങള്ക്കും വീടുകള്ക്ക് നാശനഷ്ടം സംഭവിച്ചവര്ക്കും സര്ക്കാര് ധനസഹായം അനുവദിച്ചു. ആകെ 64.61 ലക്ഷം രൂപയാണ് ദുരന്ത നിവാരണ വകുപ്പ് അനുവദിച്ചത്.
ജില്ലയിലെ നാല് താലൂക്കുകളിലായി വെള്ളം കയറിയ വീടുകള് വൃത്തിയാക്കുന്നതിനായി 1,094 ഗുണഭോക്താക്കള്ക്ക് 5,000 രൂപ വീതം നല്കും. ഇതിനായി 54,70,000 രൂപ അനുവദിച്ചു. പ്രളയ ബാധിതര്ക്ക് വീടുകള് വൃത്തിയാക്കാന് റേഷന് കാര്ഡ് ഒന്നിന് ആകെ 10,000 രൂപയാണ് ധനസഹായം നിശ്ചയിച്ചിട്ടുള്ളത്.
ഇതില് എസ്ഡിആര്എഫ് വിഹിതമായ 5,000 രൂപയാണ് ഇപ്പോള് അനുവദിച്ചത്. പ്രളയ ദുരിതബാധിതരായ 472 ഗുണഭോക്താക്കള്ക്ക് ഒരു റേഷന് കാര്ഡിന് (2 മുതിര്ന്ന വ്യക്തികള്ക്ക്) പ്രതിദിനം 300 രൂപ നിരക്കില് ഏഴു ഏഴു ദിവസത്തേക്ക് ആകെ 9,91,200 രൂപയും അനുവദിച്ചിട്ടുണ്ട്.